ശരത് യാദവിനെ ജെഡിയു രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നു നീക്കി
Saturday, August 12, 2017 12:44 PM IST
ന്യൂഡൽഹി: ബിഹാറിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ ജെഡിയു രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്ന് ശരത് യാദവിനെ നീക്കി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വിശ്വസ്തൻ രാമചന്ദ്ര പ്രസാദ് സിംഗിനെ പുതിയ രാജ്യസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. പാർട്ടി വിരുദ്ധ നിലപാടുകൾ സ്വീകരിച്ചതിനാലാണ് ശരദ് യാദവിനെ നീക്കിയതെന്നു ബിഹാർ പാർട്ടി അധ്യക്ഷൻ ബശിസ്ഥ നരേൻ സിംഗ് അറിയിച്ചു.

മഹാസഖ്യം തകർത്ത് നിതീഷ് കുമാർ ബിജെപി പിന്തുണയോടെ വീണ്ടും അധികാരത്തിൽ എത്തിയതിനോട് ശരദ് യാദവിന് വലിയ എതിർപ്പാണ് ഉണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ വലിയ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ശരത് യാദവിനെ രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നു നീക്കിയത്.

അതേസമയം രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നു നീക്കിയ നടപടിക്കെതിരെ ശരത് യാദവ് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിനെ കണ്ട് കത്ത് സമർപ്പിച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.