അതിരപ്പിള്ളി പദ്ധതി വേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാട്: ഹസൻ
Saturday, August 12, 2017 10:50 AM IST
തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയെച്ചൊലി കോണ്‍ഗ്രസിൽ തർക്കം രൂക്ഷമാകുന്നു. അതിരപ്പിള്ളി പദ്ധതി വേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാടെന്നു കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ. പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോയാൽ ശക്തമായ സമരം നടത്തുമെന്നും ഹസൻ പറഞ്ഞു. അതിരപ്പിള്ളി വിഷയത്തിൽ ഉമ്മൻ ചാണ്ടിയുടെത് വ്യക്തിപരമായ അഭിപ്രായമാണെന്നും ഹസൻ കൂട്ടിച്ചേർത്തു.

പദ്ധതിയെക്കുറിച്ച് പൊതു ചർച്ച വേണമെന്നും അഭിപ്രായ സമന്വയത്തിന് ശേഷം പദ്ധതി നടപ്പിലാക്കാമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു. അതേസമയം ഉമ്മൻ ചാണ്ടിയുടെ അഭിപ്രായത്തെ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും അതിരപ്പിള്ളി വിഷയത്തിൽ യുഡിഎഫ് ഒറ്റക്കെട്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.