അതിരപ്പിള്ളി: പ്രതിപക്ഷം ഒറ്റക്കെട്ടെന്ന് ചെന്നിത്തല
Saturday, August 12, 2017 10:14 AM IST
തിരുവനന്തപുരം: അതിരപ്പിള്ളി വിഷയത്തിൽ യുഡിഎഫ് ഒറ്റക്കെട്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അഭിപ്രായത്തെ മാധ്യമങ്ങൾ വളച്ചൊടിച്ചു. താനും ഉമ്മൻ ചാണ്ടിയും ഇതുമായി ബന്ധപ്പെട്ട് ഒരേ അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്നു പറഞ്ഞ ചെന്നിത്തല അതിരപ്പിള്ളി പദ്ധതി നടപ്പാകില്ലെന്നും വ്യക്തമാക്കി.

ഇതോടൊപ്പം, പ്രതിപക്ഷത്തെ ചാരി പിണറായിയെ കുറ്റപ്പെടുത്താൻ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ ശ്രമിക്കുന്നുണ്ടെന്നും ഇത് വിലപ്പോവില്ലെന്നും ചെന്നിത്തല തുറന്നടിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് പറയാനുള്ളത് സ്വന്തമായി പറയുകയാണ് വി.എസ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.