കുട്ടികൾ മരിച്ച സംഭവം: യോഗി ആദിത്യനാഥ് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ്
Saturday, August 12, 2017 10:01 AM IST
ഗോരഖ്പുർ: ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ ഓക്സിജൻ ലഭിക്കാതെ കുട്ടികൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജ്യത്തോട് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്. മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവായ രാജ് ബബ്ബറിനോപ്പം ഗോരഖ്പുരിലെ സർക്കാർ ആശുപത്രി സന്ദർശിച്ച ശേഷമാണ് ഗുലാം നബി ആസാദ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഓ​​​​ക്സി​​​​ജ​​​​ൻ വി​​​​ത​​​​ര​​​​ണം നി​​​​ല​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ 63 കുട്ടികളാണ് ഗോരഖ്പുരിൽ മരിച്ചത്.

അതേസമയം ഓക്സിജൻ ലഭിക്കാത്തതിനാലല്ല മരണം സംഭവവിച്ചതെന്ന് സർക്കാർ വിശദീകരണം. മരണം ആരോഗ്യപ്രശ്നങ്ങൾ കൊണ്ടാണെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.