ജനാധിപത്യം പുനഃസ്ഥാപിച്ചാൽ മാത്രം മഡൂറോയുമായി ചർച്ചയെന്ന് ട്രംപ്
Saturday, August 12, 2017 8:25 AM IST
വാഷിംഗ്ടൺ/ കാരക്കസ്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ചർച്ച നടത്താനുള്ള വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയുടെ ശ്രമങ്ങൾക്ക് തിരിച്ചടി. വെനസ്വേലയിൽ ജനാധിപത്യം പുനഃസ്ഥാപിച്ചാൽ മാത്രം മഡൂറോയുമായി ചർച്ച നടത്താമെന്ന് ട്രംപ് വ്യക്തമാക്കിയതായി വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു. അമേരിക്ക എപ്പോഴും വെനസ്വേലൻ ജനതയ്ക്കൊപ്പമാണെന്നും ഭരണഘടനയെ മാനിച്ചുകൊണ്ട് മുന്നോട്ട് പോകാൻ മഡൂറോ തയാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

ജനാധിപത്യപരമായ രീതിൽ രാജ്യത്ത് തെരഞ്ഞെടുപ്പു നടത്താൻ മഡൂറോ തയാറാവണമെന്നു പറഞ്ഞ അമേരിക്കൻ പ്രസിഡന്‍റ്, വെനസ്വേലയിലെ രാഷ്ട്രീയത്തടവുകാരെ പുറത്തുവിടണമെന്നും മനുഷ്യാവകാശ ധ്വംസനങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടതായും വൈറ്റ്ഹൗസ് വ്യക്തമാക്കി. വ്യാഴാഴ്ചയാണ്, അമേരിക്കൻ പ്രസിഡന്‍റുമായുള്ള ചർച്ചയ്ക്ക് കളമൊരുക്കാൻ വെനസ്വേലൻ വിദേശകാര്യമന്ത്രിയോട് മഡൂറോ ആവശ്യപ്പെട്ടത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.