മുരുകന്‍റെ മരണം: ഡോക്ടർമാരെ വീണ്ടും ചോദ്യം ചെയ്യും
Saturday, August 12, 2017 7:06 AM IST
കൊല്ലം: കൊല്ലത്ത് ചികിത്സ നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് മുരുകൻ എന്ന യുവാവ് മരിച്ച സംഭവത്തിൽ ഡോക്ടർമാരെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ്. കേസിലെ ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാക്കിയെന്നും അന്വേഷണ സംഘത്തലവനായ ക്രൈംബ്രാഞ്ച് എസിപി അശോകനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേസിൽ പരമാവധി തെളിവുകൾ ശേഖരിച്ചുവെന്നും അന്വേഷണത്തിന്‍റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും അറസ്റ്റെന്നും പറഞ്ഞ എസിപി പ്രാഥമികമായി ആശുപത്രികളുടെ ഭാഗത്ത് തെറ്റുണ്ടെന്നും പറഞ്ഞു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.