രണ്ടാം വട്ടവും കെ​​നി​​യാ​​റ്റ; കെ​നി​യ​യി​ൽ ഉ​​ഹ്റു കെ​​നി​​യാ​​റ്റ പ്ര​സി​ഡ​ന്‍റ്
Saturday, August 12, 2017 4:31 AM IST
നയ്റോ​ബി: കെ​നി​യ​യി​ൽ ഉ​​ഹ്റു കെ​​നി​​യാ​​റ്റ പ്ര​സി​ഡ​ന്‍റാ​യി തു​ട​രും. 54.3 ശ​ത​മാ​നം വോ​ട്ട് നേ​ടി​യാ​ണ് കെ​​നി​​യാ​​റ്റ വീ​ണ്ടും പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മു​ഖ്യ എ​തി​രാ​ളി​യാ​യ റൈ​ല ഒ​ഡിംഗയ്ക്ക് 44.7 ശ​ത​മാ​നം വോ​ട്ട് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്.

കെ​​നി​​യാ​​റ്റ 2013 മു​ത​ൽ കെ​നി​യ​യു​ടെ പ്ര​സി​ഡ​ന്‍റാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൃ​ത്രി​മ​ത്വം ന​ട​ന്ന​താ​യും വീ​ണ്ടും വോ​ട്ടെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നും പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു. മി​ക​ച്ച ഭ​ര​ണം കാ​ഴ്ച​വ​ച്ച​തു​കൊ​ണ്ടാ​ണ് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തെ​ന്ന് കെ​​നി​​യാ​​റ്റ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.