ആ​ട് രാ​ജാ​വേ..!അ​യ​ർ​ല​ൻ​ഡി​ൽ വാ​ഴ് രാ​ജാ​വേ...
Saturday, August 12, 2017 1:54 AM IST
കി​ല്ലോ​ർ​ഗ്ലി​ൻ: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ അ​യ​ർ​ല​ൻ​ഡി​ലെ ചെ​റു​പ​ട്ട​ണ​മാ​യ കി​ല്ലോ​ർ​ഗ്ലി​നി​ൽ ഈ​യാ​ഴ്ച ആ​ട് രാ​ജാ​വി​ന്‍റെ ഭ​ര​ണ​മാ​ണ്. പ​ക്ക് ഫെ​യ​ർ ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഉ​ത്സ​വം ന​ട​ക്കു​ന്ന ഒ​രാ​ഴ്ച​ത്തേ​ക്ക് ആ‌​ടി​നെ രാ​ജാ​വാ​യി വാ​ഴി​ച്ച​ത്. പ​ർ​വ​ത​മേ​ഖ​ല​യി​ൽ നി​ന്നാ​ണ് ആ​ടി​നെ ക​ണ്ടെ​ത്തി​യ​ത്.

പ​ക്ക് രാ​ജാ​വാ​യി വാ​ഴി​ച്ച ആ​ടി​ന്‍റെ ന​ഗ​രം​ചു​റ്റി പ്ര​ദ​ക്ഷി​ണം വ്യാ​ഴാ​ഴ്ച ന​ട​ന്നു. പ​ക്ക് ഫെ​യ​ർ സ​മാ​പി​ക്കും വ​രെ ആ​ടി​ന് രാ​ജ​കീ​യ പ​രി​ച​ര​ണ​മാ​ണ് ല​ഭി​ക്കു​ക. "പ​ക്ക് രാ​ജ്ഞി' ആ‍​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് പ്ര​ദേ​ശ​ത്തെ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ്.

17-ാം നൂ​റ്റാ​ണ്ടി​ൽ ആ​രം​ഭി​ച്ച​തെ​ന്ന് ക​രു​തു​ന്ന പാ​ക്ക് ഫെ​യ​ർ ഫെ​സ്റ്റി​വ​ൽ കാ​ണാ​ൻ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ഒ​രു​ല​ക്ഷ​ത്തി​ലേ​റെ ആ​ളു​ക​ളാ​ണ് എ​ത്തു​ന്ന​ത്. സം​ഗീ​ത​വും തെ​രു​വ് പ്ര​ക​ട​ന​ങ്ങ​ളും കു​തി​ര മേ​ള​യും എ​ല്ലാം ഉ​ത്സ​വ​ത്തി​ന്‍റെ ആ​ക​ർ​ഷ​ക ഘ​ട​ക​ങ്ങ​ളാ​ണ്. ഓ​ഗ​സ്റ്റ് 12ന് ​ഫെ​സ്റ്റി​വ​ൽ സ​മാ​പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.