ആ​റ് പ​ന്തി​ലും വി​ക്ക​റ്റ്, ആ​റും ക്ലീ​ൻ ബൗ​ൾ​ഡ്..! ലൂ​ക ദി ​ഗ്രേ​റ്റ്
Friday, August 11, 2017 11:49 PM IST
ല​ണ്ട​ൻ: ഒ​രു ഓ​വ​റി​ലെ ആ​റ് പ​ന്തി​ലും വി​ക്ക​റ്റ്, ആ​റും ക്ലീ​ൻ ബൗ​ൾ​ഡ്..! 13 വ​യ​സു​കാ​ര​ന്‍റെ പ​ന്തു​ക​ൾ റി​ക്കാ​ർ​ഡ് പി​ഴു​ത് മൂ​ളി​പ്പ​റ​ന്നു. ലൂ​ക റോ​ബി​ൻ​സ​ൺ എ​ന്ന ഇം​ഗ്ല​ണ്ടി​ലെ സ്കൂ​ൾ പ​യ്യ​നാ​ണ് ലോ​ക​ത്തെ ഞെ​ട്ടി​ച്ച ആ ​ബൗ​ള​ർ.

ഫി​ല​ദ​ൽ​ഫി​യ ക്രി​ക്ക​റ്റ് ക്ല​ബ് അ​ണ്ട​ർ 13 ടീ​മി​ലെ താ​ര​മാ​ണ് ലൂ​ക. വ​ട​ക്കു​കി​ഴ​ക്ക​ൻ ഇം​ഗ്ല​ണ്ടി​ലെ ദു​ർ​ഹാ​മി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​ണ് ലൂ​ക കാ​ണി​ക​ളെ വി​ക്ക​റ്റ് വി​രു​ന്നൂ​ട്ടി​യ​ത്. മ​ത്സ​ര​ത്തി​ൽ അ​മ്പ​യ​റാ​യ ലൂ​ക​യു​ടെ പി​താ​വ് സ്റ്റെ​ഫാ​ൻ ബൗ​ളേ​ഴ്സ് എ​ൻ​ഡി​ൽ​നി​ന്ന് മ​ക​ന്‍റെ ലോ​ക റി​ക്കാ​ർ​ഡ് പ്ര​ക​ട​നം അ​ടു​ത്ത​റി​ഞ്ഞു.



ര​ണ്ട് ഓ​വ​ർ എ​റി​ഞ്ഞി​ട്ടും വി​ക്ക​റ്റ് ല​ഭി​ക്കാ​തി​രു​ന്ന ലൂ​ക ത​ന്‍റെ അ​വ​സാ​ന​ത്തേ​യും മൂ​ന്നാ​മ​ത്തേ​യും ഓ​വ​റി​ലാ​ണ് എ​ല്ലാ പ​ന്തി​ലും വി​ക്ക​റ്റ് വീ​ഴ്ത്തി​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഫി​ല​ദ​ൽ​ഫി​യ 76 റ​ൺ​സ് മാ​ത്ര​മാ​ണ് നേ​ടി​യ​ത്. ലൂ​ക ത​ന്‍റെ അ​വ​സാ​ന​ത്തെ ഓ​വ​ർ എ​റി​യാ​നെ​ത്തു​മ്പോ​ൾ എ​തി​രാ​ളി​ക​ൾ ഒ​രു വി​ക്ക​റ്റി​ന് 10 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ലൂ​ക​യു​ടെ ഓ​വ​ർ ക​ഴി​ഞ്ഞ​തി​നു ശേ​ഷം എ​ട്ടു റ​ൺ​സു​കൂ​ടി കൂ​ട്ടി​ച്ചേ​ർ​ത്ത് എ​ല്ലാ​വ​രും പു​റ​ത്താ​യി.



ഇ​ള​യ സ​ഹോ​ദ​ര​ൻ മാ​ത്യു​വും ഫീ​ൽ​ഡ​റാ​യി ഏ​റെ അ​ടു​ത്തു​നി​ന്ന് ലൂ​ക​യു​ടെ റി​ക്കാ​ർ​ഡ് പ്ര​ക​ട​നം ക​ണ്ടു. ലൂ​ക​യു​ടെ ലോ​ക റി​ക്കാ​ർ​ഡ് പ്ര​ക​ട​നം ബു​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത് മ​റ്റാ​രു​മ​ല്ല, അ​മ്മ ഹെ​ല​ൻ. മു​ത്ത​ച്ഛ​ന്‍ ഗ്ലെ​ന്നും ബൗ​ണ്ട​റി​ക്ക​രു​കി​ൽ​നി​ന്ന് കൊ​ച്ചു​മ​ക​ന്‍റെ വി​ക്ക​റ്റ് വേ​ട്ട ആ​സ്വ​ദി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.