അടിച്ചാൽ തിരിച്ചടിക്കുമെന്ന് ഉത്തരകൊറിയ: ഗുവാമിലെ യുഎസ് താവളം തകർക്കുമെന്ന് ഭീഷണി
Tuesday, August 8, 2017 10:34 PM IST
പ്യോഗ്യാംഗ്: ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഉത്തരകൊറിയയെക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മുന്നറിയിപ്പിന് അതേ നാണയത്തിൽ തിരിച്ചടിയുമായി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ. ഗുവാമിലെ അമേരിക്കൻ സൈനിക താവളം തകർക്കുമെന്ന് ഉൻ മുന്നറിയിപ്പ് നൽകി. പസഫിക് മേഖലയിലെ അമേരിക്കയുടെ ശക്തമായ സൈനിക താവളമാണ് ഗുവാം. അമേരിക്കൻ കര, വ്യോമ, നാവികസേനകളുടെ സാന്നിധ്യമുള്ള ദ്വീപ് ആക്രമിക്കുമെന്നും മധ്യദൂര ഹ്വസോങ്–12 മിസൈൽ പ്രയോഗിക്കുമെന്നുമാണ് ഉത്തര കൊറിയ ഭീഷണി മുഴക്കിയിരിക്കുന്നത്.

ആണവ മിസൈലുകള്‍ നിർമിക്കുന്നതില്‍ ഉത്തരകൊറിയ മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനേത്തുടർന്നാണ് കഴിഞ്ഞ ദിവസം താക്കീതുമായി ട്രംപ് രംഗത്തെത്തിയത്. മിസൈല്‍, ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഉത്തരകൊറിയയെ തകര്‍ത്തുതരിപ്പണമാക്കുമെന്നായിരുന്നു മുന്നറിയപ്പ്. ഉത്തരകൊറിയന്‍ പ്രസിഡന്‍റ് ലോകത്തിന് ഭീഷണിയാണെന്നും ട്രംപ് പറഞ്ഞിരുന്നു.

ആഴ്ചകള്‍ക്ക് മുമ്പ് അമേരിക്കന്‍ തീരം വരെയെത്തുന്ന ഭൂഖണ്ഡാന്തര മിസൈല്‍ ഉത്തര കൊറിയ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.