രാജസ്ഥാൻ ഭക്ഷ്യമന്ത്രിക്ക് വാഹനാപകടത്തിൽ പരിക്ക്
Tuesday, August 1, 2017 8:06 AM IST
ജയ്പൂർ: രാജസ്ഥാൻ ഭക്ഷ്യമന്ത്രി ലാൽ വർമ്മയ്ക്ക് വാഹനാപകടത്തിൽ പരിക്ക്. അപകടത്തിൽ പരിക്കേറ്റ മന്ത്രിയുടെ അസിസ്റ്റന്‍റ് മോട്ടിലാൽ ആശുപത്രിയിൽ വച്ച് മരിച്ചു. തിങ്കളാഴ്ച അർധരാത്രിയാണ് മന്ത്രി സഞ്ചരിച്ച വാഹനം ദേശീയപാത 76ൽ വച്ച് റോഡിനു കുറുകെ കടന്നുപോവുകയായിരുന്ന പോത്തിനെ ഇടിച്ചിട്ടതിനു ശേഷം നിയന്ത്രണംവിട്ട് മറിഞ്ഞത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചങ്കിലും മോട്ടിലാൽ മരണപ്പെടുക‍യായിരുന്നു. മന്ത്രി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.