നഴ്സുമാരുടെ സമരം നേരിടാനുള്ള നീക്കം പൊളിഞ്ഞു
Tuesday, July 18, 2017 12:27 AM IST
കണ്ണൂർ: നഴ്സിംഗ് വിദ്യാർഥികളെ ജോലിക്ക് നിയോഗിച്ച് നഴ്സുമാരുടെ സമരം പൊളിക്കാനുള്ള സർക്കാരിന്‍റെ നീക്കം പൊളിഞ്ഞു. വേതന വർധനവ് ആവശ്യപ്പെട്ട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നഴ്സുമാർ നടത്തുന്ന സമരം കൂടുതൽ ശക്തമായിരിക്കുകയാണ്. സമരം നേരിടാൻ നഴ്സിംഗ് വിദ്യാർഥികൾ ആശുപത്രികളിൽ ജോലിക്ക് കയറണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവിനെതിരേ വിദ്യാർഥികൾ പഠിപ്പ് മുടക്കി പ്രതിഷേധം തുടങ്ങിയതോടെയാണ് സർക്കാർ വീണ്ടും വെട്ടിലായത്.

ഉത്തരവിനെതിരേ പരിയാരം മെഡിക്കൽ കോളജിലെ നഴ്സിംഗ് വിദ്യാർഥികൾ രണ്ടാം ദിവസവും സമരത്തിലാണ്. അച്ചടക്ക നടപടിയുണ്ടാവുമെന്ന മുന്നറിയിപ്പും അവഗണിച്ചാണ് നഴ്സുമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നഴ്സിംഗ് വിദ്യാർഥികളും സമരത്തിന് അണിനിരന്നത്. എന്നാൽ വിദ്യാർഥികൾ സമരം തുടങ്ങിയതോടെ സർക്കാർ അല്പം അയഞ്ഞു. അവസാന വർഷ നഴ്സിംഗ് വിദ്യാർഥികൾ മാത്രം ജോലിക്ക് കയറിയാൽ മതിയെന്നാണ് കള്കടറുടെ പുതിയ നിലപാട്. എന്നാൽ ഇതും അംഗീകരിക്കില്ലെന്നാണ് വിദ്യാർഥികൾ പറയുന്നത്.

ന​ഴ്സു​മാ​രു​ടെ സമരം നേരിടുന്നതിനായി ജി​ല്ല​യി​ലെ ന​ഴ്സിം​ഗ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം​വ​ർ​ഷ​ക്കാ​ർ ഒ​ഴി​കെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ സ​മ​രം ന​ട​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ല്കി​യി​രു​ന്നു. യാ​ത്രാ ചെ​ല​വി​നും ഭ​ക്ഷ​ണ​ത്തി​നു​മാ​യി ജോ​ലി​ക്കെ​ത്തു​ന്ന ഒ​രു വി​ദ്യാ​ർ​ഥി​ക്ക് ദി​വ​സം 150 രൂ​പ വീ​തം ന​ൽ​ക​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. എന്നാൽ തീരുമാനത്തിനെതിരേ നഴ്സിംഗ് വിദ്യാർഥികൾ രംഗത്തെത്തിയതോടെ സർക്കാർ നീക്കം പാളി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.