കാമറൂണിൽ ബോട്ട് കടലിൽ മുങ്ങി 34 സൈനികരെ കാണാതായി
Tuesday, July 18, 2017 3:20 AM IST
യ​വു​ണ്ടെ: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ കാ​മ​റൂ​ണി​ൽ സൈ​നി​ക ബോ​ട്ട് ക​ട​ലി​ൽ മു​ങ്ങി 34 സൈ​നി​ക​രെ കാ​ണാ​താ​യി. നൈ​ജീ​രി​യ ആ​സ്ഥാ​ന​മാ​ക്കി​യ ബൊ​ക്കോ ഹ​റാം ഭീ​ക​ർ​ക്കെ​തി​രെ പോ​രാ​ട്ടം ന​ട​ത്തു​ന്ന ദ്രു​ത​ക​ർ​മ വി​ഭാ​ഗ​ത്തി​ലെ 37 അം​ഗ​ങ്ങ​ൾ സ​ഞ്ച​രി​ച്ച ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ തീ​ര​ത്താ​ണ് ബോ​ട്ട് മു​ങ്ങി​യ​ത്. ബോ​ട്ടി​ൽ നി​ന്ന് മൂ​ന്നു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ബാ​ക്കി​യു​ള്ള​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് സൈ​നി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ബൊ​ക്കോ ഹ​റാം കാമറൂണിൽ നിരന്തരം ആക്രമണം നടത്താറുണ്ട്. ഈ മാസം വടക്കുകിഴക്കൻ കാമറൂണിൽ ബൊക്കോ ഹറാം നടത്തിയ ചാവേർ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു.