മു​ര​ളി വി​ജ​യി​ക്ക് പ​രി​ക്ക്; ശി​ഖ​ർ ധ​വാ​ൻ ടീ​മി​ൽ തി​രി​ച്ചെ​ത്തി
Monday, July 17, 2017 9:05 PM IST
മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ഓ​പ്പ​ണ​ർ മു​ര​ളി വി​ജ​യി​ക്ക് ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര ന​ഷ്ട​മാ​കും. പ​രി​ക്കു​മൂ​ലം വി​ശ്ര​മ​ത്തി​ലു​ള്ള വി​ജ​യി​ക്ക് പ​ക​ര​മാ​യി ശി​ഖ​ർ ധ​വാ​ൻ ടീ​മി​ൽ തി​രി​ച്ചെ​ത്തി.

ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​നി​ടെ​യാ​ണ് മു​ര​ളി വി​ജ​യിക്ക് പ​രി​ക്കേ​റ്റ​ത്. തു​ട​ർ​ന്ന് ശ​സ്ത്ര​ക്രി​യ​യ​ക്കു വി​ധേ​യ​നാ​യെ​ങ്കി​ലും വേ​ദ​ന കു​റ​വി​ല്ലാ​ത്ത​തി​നാ​ൽ താ​ര​ത്തി​നു വി​ശ്ര​മം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. 2016ലെ ​ന്യു​സി​ല​ൻ​ഡി​നെ​തി​രെ​യു​ള്ള മ​ത്സ​ര​ത്തി​നു ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ശി​ഖ​ർ ധ​വാ​ൻ ഇ​ന്ത്യ​ക്കു​വേ​ണ്ടി ടെ​സ്റ്റ് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. പ​ര​ന്പ​ര​യി​ലെ മോ​ശം ഫോ​മി​നെ തു​ട​ർ​ന്നാ​ണ് ധ​വാ​ൻ ടീ​മി​ന് പു​റ​ത്താ​യ​ത്.

മു​ന്നു ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളും അ​ഞ്ച് ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളും ഒ​രു ട്വ​ന്‍റി-20 മ​ത്സ​ര​വും അ​ട​ങ്ങു​ന്ന പ​ര​ന്പ​ര ഈ ​മാ​സം 26ന് ​ആ​രം​ഭി​ക്കും.