അ​ന​ന്ത്നാ​ഗി​ൽ ഏ​റ്റു​മു​ട്ട​ൽ; മൂ​ന്നു തീ​വ്ര​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ടു
Monday, July 17, 2017 8:43 PM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ൽ സൈ​ന്യ​വു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്നു തീ​വ്ര​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. അ​ന​ന്ത​നാ​ഗ് ജി​ല്ല​യി​ലെ വാ​നി ഹാ​മ പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ഇ​വ​ർ കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​ദേ​ശ​ത്ത് ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

തി​ങ്ക​ളാ​ഴ്ച ബി​ജ്ബെ​ഹ​ര പ്ര​ദേ​ശ​ത്ത് സൈ​നി​ക വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​ർ​ക്ക് തീ​വ്ര​വാ​ദി​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. വെ​ടി​വ​യ്പി​ൽ ഒ​രു സൈ​നി​ക​നു പ​രി​ക്കേ​റ്റു. ഇ​തേ​തു​ട​ർ​ന്നാ​ണ് സൈ​ന്യം പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​ത്.
RELATED NEWS