മ​റ്റൊ​രു ന​ടി​യെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യി; പ​ൾ​സ​ർ സു​നി​ക്കെ​തി​രേ പു​തി​യ കേ​സ്
Monday, July 17, 2017 8:19 PM IST
കൊ​ച്ചി: കൊ​ച്ചി​യി​ൽ യു​വ​ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ പ്ര​തി പ​ൾ​സ​ർ സു​നി​ക്കെ​തി​രേ മ​റ്റൊ​രു കേ​സ് കൂ​ടി. മ​റ്റൊ​രു മ​ല​യാ​ള ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ലാ​ണ് സു​നി​ക്കെ​തി​രേ കൊ​ച്ചി സി​റ്റി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. 2011ൽ ​ഓ​ർ​ക്കു​ട്ട് ഒ​രു ഓ​ർ​മ​ക്കൂ​ട്ട് എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ് ജോ​ണി സാ​ഗ​രി​ഗ​യാ​ണ് പ​രാ​തി​ക്കാ​ര​ൻ. സം​ഭ​വ​സ​മ​യ​ത്ത് പ​ൾ​സ​ർ സു​നി​യാ​യി​രു​ന്നു ജോ​ണി സാ​ഗ​രി​ഗ​യു​ടെ ഡ്രൈ​വ​ർ.

ഷൂ​ട്ടിം​ഗി​നു​ശേ​ഷം കൊ​ച്ചി​യി​ൽ ട്രെ​യി​നി​ലെ​ത്തി​യ ന​ടി​യെ പ​ൾ​സ​ർ സു​നി ടെ​ന്പോ ട്രാ​വ​ല​റി​ൽ താ​മ​സ​സ്ഥ​ല​ത്തേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​നെ​ത്തി. ത​നി​ക്ക് സ​ഞ്ച​രി​ക്കേ​ണ്ട വ​ഴി​യി​ലൂ​ടെ​യ​ല്ല വാ​ഹ​നം പോ​കു​ന്ന​തെ​ന്നു മ​ന​സി​ലാ​ക്കി​യ ന​ടി ഭ​ർ​ത്താ​വി​നെ​യും ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വി​നെ​യും വി​വ​ര​മ​റി​യി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് ന​ടി​യെ കു​ന്പ​ള​ത്തെ റ​മ​ദ റി​സോ​ർ​ട്ടി​ൽ ഇ​റ​ക്കി​വി​ട്ട​ശേ​ഷം പ​ൾ​സ​ർ സു​നി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

യ​താ​ർ​ഥ​ത്തി​ൽ ന​ടി​ക്ക് റ​മ​ദ റി​സോ​ർ​ട്ടി​ൽ മു​റി ബു​ക്ക് ചെ​യ്തി​രു​ന്നി​ല്ല. മ​റ്റൊ​രു ഹോ​ട്ട​ലി​ലാ​യി​രു​ന്നു താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്ന​ത്. കു​ന്പ​ള​ത്തെ റി​സോ​ർ​ട്ടി​ൽ ഇ​റ​ക്കി​വി​ട്ട ന​ടി​യെ പി​ന്നീ​ട് നി​ർ​മാ​താ​വെ​ത്തി ഹോ​ട്ട​ലി​ൽ എ​ത്തി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്ന് രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യി​രു​ന്നി​ല്ല. ഫെ​ബ്രു​വ​രി​യി​ൽ യു​വ​ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ഈ ​വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ന​ടി​യു​ടെ ഭ​ർ​ത്താ​വ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. ജോണി സാഗരികയുടെ വി​ശ​ദ​മാ​യ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി.

സി​നി​മ​യി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന മ​റ്റൊ​രു യു​വ​ന​ടി​കൂ​ടി പ​ൾ​സ​ർ സു​നി ത​ട്ടി​ക്കൊ​ണ്ടു​പോ​യ ന​ടി​ക്കൊ​പ്പം എ​ത്താ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​വ​ർ യാ​ത്ര നീ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് സു​നി​യു​ടെ പ​ദ്ധ​തി ന​ട​ന്നി​ല്ല. ര​ണ്ടു ന​ടി​മാ​രെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​നാ​യി​രു​ന്നു പ​ൾ​സ​ർ സു​നി​യു​ടെ ശ്ര​മ​മെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന സൂ​ച​ന.
RELATED NEWS