റോ​ഡ് കൈ​യേ​റി​യ​വ​ർ സ്വ​യം ഒ​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി: ജി. ​സു​ധാ​ക​ര​ൻ
Monday, July 17, 2017 7:27 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പൊ​തു​മ​രാ​മ​ത്തു റോ​ഡു​ക​ളും നി​ര​ത്തു​ക​ളും കൈ​യേ​റി​യ​വ​ർ സ്വ​യം ഒ​ഴി​ഞ്ഞു പോ​ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്തു​മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. സ്വ​യം ഒ​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി എ​ടു​ക്കേ​ണ്ടി വ​രു​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​യ​മ​പ​ര​മാ​യ സ​ഹാ​യം ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

റോ​ഡി​നു വെ​ളി​യി​ൽ സ്വ​കാ​ര്യ ഭൂ​മി വാ​ട​ക​യ്ക്കെ​ടു​ത്ത് ക​ച്ച​വ​ടം ന​ട​ത്താ​ൻ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ ത​യാ​റാ​ക​ണം. കു​റ​ച്ചു പേ​രു​ടെ റോ​ഡ് കൈ​യേ​റ്റ​മാ​ണ് മു​ഴു​വ​ൻ ജ​ന​ങ്ങ​ളു​ടെ​യും സ​ഞ്ചാ​ര സൗ​ക​ര്യം ഇ​ല്ലാ​താ​ക്കു​ന്ന​ത്. കോ​ടി​ക​ളു​ടെ റോ​ഡു നി​ർ​മാ​ണം ഒ​രു വൃ​ഥാ ജോ​ലി​യാ​യി മാ​റു​ന്ന​ത് സം​സ്കാ​ര സ​ന്പ​ന്ന​മാ​യ കേ​ര​ള ജ​ന​ത​യ്ക്ക് ഭൂ​ഷ​ണ​മ​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

നി​യ​മ​ത്തി​നു വി​രു​ദ്ധ​മാ​യി റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച് യാ​ത്രാ ത​ട​സ​വും സാ​ന്പ​ത്തി​ക ന​ഷ്ട​വും വ​രു​ന്ന രീ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
RELATED NEWS