ഇ​ൻ​ഫോ​സി​സ് ചെ​യ​ർ​മാ​ൻ സ്ഥാ​നം ഒ​ഴി​ഞ്ഞ​തി​ൽ പ​ശ്ചാ​ത്താ​പം: നാ​രാ​യ​ണ​മൂ​ർ​ത്തി
Monday, July 17, 2017 7:17 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഫോ​സി​സ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു​നി​ന്നു രാ​ജി​വ​ച്ച​തി​ൽ പ​ശ്ചാ​ത്ത​പി​ക്കു​ന്ന​താ​യി എ​ൻ.​ആ​ർ.​നാ​രാ​യ​ണ​മൂ​ർ​ത്തി. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് നാ​രാ​യ​ണ​മൂ​ർ​ത്തി തു​റ​ന്നു​പ​റ​ഞ്ഞ​ത്. ക​ന്പ​നി വി​ടു​ന്ന​തി​നു മു​ന്പ് സ​ഹ​സ്ഥാ​പ​ക​രു​ടെ വാ​ക്കു​ക​ൾ​ക്കു ചെ​വി കൊ​ടു​ക്കേ​ണ്ട​താ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഞാ​ൻ വി​കാ​ര​പ​ര​മാ​യി തീ​രു​മാ​ന​മെ​ടു​ക്കു​ന്ന ഒ​രാ​ളാ​ണെ​ന്നു ഞാ​ൻ മ​ന​സി​ലാ​ക്കു​ന്നു. എ​ന്‍റെ ആ​ദ​ർ​ശ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഞാ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്. ഞാ​ൻ അ​ത് പ​ട്ടി​ക​യാ​ക്കി​യി​ട്ടു​ണ്ട്. 2014ൽ, ​ഞാ​ൻ ഇ​ൻ​ഫോ​സി​സി​ൽ​നി​ന്നു പു​റ​ത്തേ​ക്കു പോ​കു​ന്പോ​ൾ മി​ക്ക സ​ഹ​സ്ഥാ​പ​ക​രും എ​ന്നോ​ട് അ​ത്ത​ര​ത്തി​ൽ ചെ​യ്യ​രു​തെ​ന്നു പ​റ​ഞ്ഞി​രു​ന്നു. കു​റ​ച്ചു വ​ർ​ഷം കൂ​ടി തു​ട​ര​ണ​മെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ ആ​വ​ശ്യം. പ​ക്ഷേ, ഞാ​ന​തി​ന് ചെ​വി​കൊ​ടു​ത്തി​ല്ല- നാ​രാ​യ​ണ​മൂ​ർ​ത്തി പ​റ​ഞ്ഞു.

2014ലാ​ണ്, ഇ​ൻ​ഫോ​സി​സ് ആ​രം​ഭി​ച്ച് 33 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം നാ​രാ​യ​ണ​മൂ​ർ​ത്തി പ​ടി​യി​റ​ങ്ങി​യ​ത്. ന​ന്ദ​ൻ നി​ലേ​ക്ക​നി​ക്ക് സി​ഇ​ഒ സ്ഥാ​നം കൈ​മാ​റു​ന്ന​തി​നു മു​ന്പാ​യി 21 വ​ർ​ഷ​ങ്ങ​ൾ അ​ദ്ദേ​ഹം സി​ഇ​ഒ സ്ഥാ​നം വ​ഹി​ച്ചി​രു​ന്നു.