വി​ദ്യാ​ർ​ഥി​ക​ളെ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ
Monday, July 17, 2017 6:43 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ലെ ന​ഴ്സു​മാ​രു​ടെ സ​മ​രം നേ​രി​ടാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ച്ച ക​ർ​ശ​ന ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ. മൂ​ന്നു ദി​വ​സ​ങ്ങ​ൾ​കൂ​ടി ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കു​മെ​ന്നും ഇ​തി​നു​ശേ​ഷം യോ​ഗം ചേ​ർ​ന്ന് സാ​ഹ​ച​ര്യ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ഇ​ന്നു ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യ​തോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ട്ടെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ഴ്സു​മാ​രു​ടെ സ​മ​ര​ത്തി​ന് എ​തി​ര​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ, ന​ഴ്സു​മാ​രു​ടെ സ​മ​രം നേ​രി​ടു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ ന​ഴ്സിം​ഗ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം​വ​ർ​ഷ​ക്കാ​ർ ഒ​ഴി​കെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ സ​മ​രം ന​ട​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ല്കി​യി​രു​ന്നു. യാ​ത്രാ ചെ​ല​വി​നും ഭ​ക്ഷ​ണ​ത്തി​നു​മാ​യി ജോ​ലി​ക്കെ​ത്തു​ന്ന ഒ​രു വി​ദ്യാ​ർ​ഥി​ക്ക് ദി​വ​സം 150 രൂ​പ വീ​തം ന​ൽ​ക​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ജോ​ലി​ക്ക് ത​ട​സ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ ഒ​ൻ​പ​ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ​യും പ​രി​സ​ര​ത്ത് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സ് ബ​ഹി​ഷ്ക​രി​ച്ചു. ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി​ക്ക് ക​യ​റാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ല​പാ​ട്. ഈ ​നീ​ക്ക​വും പാ​ളി​യ​തോ​ടെ ന​ഴ്സു​മാ​രു​ടെ സ​മ​രം കൂ​ടു​ത​ൽ ക​രു​ത്താ​ർ​ജ്ജി​ച്ചു.

അ​തേ​സ​മ​യം, ക​ണ്ണൂ​രി​ലെ ന​ഴ്സു​മാ​രു​ടെ സ​മ​രം നേ​രി​ടാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ച്ച ക​ർ​ശ​ന ന​ട​പ​ടി​ക​ളെ പി​ന്തു​ണ​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ രം​ഗ​ത്തെ​ത്തി. സ​മ​രം നേ​രി​ടാ​ൻ ക​ള​ക്ട​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി ശ​രി​യാ​യി​രു​ന്നെ​ന്നും നി​യ​മ​പ​ര​മാ​യി തെ​റ്റു​ണ്ടെ​ന്നു ക​രു​തു​ന്നി​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു. ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി മാ​ത്ര​മാ​ണ് ക​ള​ക്ട​ർ​മാ​ർ സ്വീ​ക​രി​ച്ച​തെ​ന്നും കെ.​കെ.​ശൈ​ല​ജ അ​വ​കാ​ശ​പ്പെ​ട്ടു.
RELATED NEWS