കേ​ന്ദ്ര​മ​ന്ത്രി വെ​ങ്ക​യ്യ നാ​യി​ഡു എ​ൻ​ഡി​എ​യു​ടെ ഉ​പ​രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ർ​ഥി
Monday, July 17, 2017 5:48 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​മ​ന്ത്രി വെ​ങ്ക​യ്യ നാ​യി​ഡു എ​ൻ​ഡി​എ​യു​ടെ ഉ​പ​രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ർ​ഥി​യാ​കും. ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി ബോ​ർ​ഡ് യോ​ഗ​ത്തി​ൽ ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​നം കൈ​ക്കൊ​ണ്ടു. നാ​യി​ഡു​വി​ന്‍റേ​ത​ല്ലാ​തെ മ​റ്റൊ​രു​പേ​രും യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നി​ല്ലെ​ന്നാ​ണ് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.

നേ​ര​ത്തെ, നാ​യി​ഡു​വി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ​യും ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. വെ​ങ്ക​യ്യ നാ​യി​ഡു​വി​നെ ഉ​പ​രാ​ഷ്ട്ര​പ​തി​യാ​ക്കി ദ​ക്ഷി​ണേ​ന്ത്യ​യി​ൽ രാ​ഷ്ട്രീ​യ വി​ജ​യം കൊ​യ്യാ​മെ​ന്നാ​ണ് ബി​ജെ​പി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. അ​തേ​സ​മ​യം, ജ​ന​ങ്ങ​ളി​ൽ​നി​ന്ന് അ​ക​ന്നു​നി​ൽ​ക്കു​ന്ന ആ​ല​ങ്കാ​രി​ക സ്ഥാ​ന​ങ്ങ​ളെ താ​ൻ ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ലെ​ന്നും ആ​രു നി​ർ​ബ​ന്ധി​ച്ചാ​ലും ഉ​പ​രാ​ഷ്ട്ര​പ​തി സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​ല്ലെ​ന്നും നാ​യി​ഡു മു​ൻ​പ് നി​ല​പാ​ടെ​ടു​ത്തി​രു​ന്നു. രാ​ഷ്ട്ര​പ​തി, ഉ​പ​രാ​ഷ്ട്ര​പ​തി സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നും ഉ​ഷ(​ഭാ​ര്യ)​യു​ടെ പ​തി​യാ​കാ​നാ​ണ് താ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ത​മാ​ശ​രൂ​പേ​ണ പ​റ​ഞ്ഞു. ഈ ​നി​ല​പാ​ട് ത​ള്ളി​യാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വം നാ​യി​ഡു​വി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത്.

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഉ​പ​രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ർ​ഥി​യാ​യി മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ കൊ​ച്ചു​മ​ക​നും പ​ശ്ചി​മ​ബം​ഗാ​ൾ മു​ൻ ഗ​വ​ർ​ണ​റു​മാ​യ ഗോ​പാ​ൽ കൃ​ഷ്ണ ഗാ​ന്ധി​യെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ഓ​ഗ​സ്റ്റ് അ​ഞ്ചി​നാ​ണ് ഉ​പ​രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ്. ഉ​പ​രാ​ഷ്ട്ര​പ​തി സ്ഥാ​ന​ത്ത് ഹ​മീ​ദ് അ​ൻ​സാ​രി​യു​ടെ കാ​ലാ​വ​ധി ഓ​ഗ​സ്റ്റ് 10ന് ​അ​വ​സാ​നി​ക്കും.
RELATED NEWS