കോ​ഴി​വി​ല വ​ർ​ധി​പ്പി​ച്ചെ​ന്ന് വ്യാ​പാ​രി​ക​ൾ; ഇ​ല്ലെ​ന്ന് ധ​ന​മ​ന്ത്രി
Monday, July 17, 2017 5:35 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​റ​ച്ചി​ക്കോ​ഴി​ക്ക് സ​ർ​ക്കാ​ർ വി​ല വ​ർ​ധി​പ്പി​ച്ചെ​ന്ന് വ്യാ​പാ​രി​ക​ളു​ടെ വ്യാ​ജ അ​വ​കാ​ശ​വാ​ദം. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സ​റു​ദ്ദീ​നാ​ണ് കോ​ഴി​വി​ല കി​ലോ​യ്ക്ക് 115 രൂ​പ​യും കോ​ഴി ഇ​റ​ച്ചി​യ്ക്ക് 170 രൂ​പ​യു​മാ​യി വ​ർ​ധി​പ്പി​ച്ചെ​ന്ന് വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ച​ത്.

എ​ന്നാ​ൽ, വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ വ്യാ​പാ​രി​ക​ളു​ടെ അ​വ​കാ​ശ​വാ​ദം ത​ള്ളി ധ​ന​മ​ന്ത്രി രം​ഗ​ത്തെ​ത്തി. കോ​ഴി​വി​ല വ​ർ​ധി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ വ്യാ​ജ​മാ​ണെ​ന്നും തോ​മ​സ് ഐ​സ​കി​ന്‍റെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ, കോ​ഴി​ക്ക് 87 രൂ​പ​യും കോ​ഴി ഇ​റ​ച്ചി​ക്ക് 158 രൂ​പ​യു​മാ​ക്കി​യാ​ണ് ധ​ന​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം വി​ല നി​ശ്ച​യി​ച്ച​ത്. ഇ​തി​നെ​തി​രേ വ്യാ​പാ​രി​ക​ൾ ശ​ക്ത​മാ​യ എ​തി​ർ​പ്പു​യ​ർ​ത്തി​യി​രു​ന്നു. കോ​ഴി​ക്ക​ട​ക​ൾ അ​ട​ച്ചി​ട്ട് സ​മ​ര​ത്തി​നു മു​തി​ർ​ന്നെ​ങ്കി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട് ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ കോ​ഴി വ്യാ​പാ​രി​ക​ൾ സ​മ​ര​ത്തി​ൽ​നി​ന്നു പി​ന്തി​രി​യു​ക​യാ​യി​രു​ന്നു.
RELATED NEWS