ധനമന്ത്രി അറിയാൻ; കേരളത്തിൽ ജിഎസ്ടി കണക്കൂകൂട്ടുന്നത് ഇങ്ങനെയാണ്!
Monday, July 17, 2017 2:38 PM IST
കോട്ടയം: ചെ​റി​യ​ ക​ട​ക​ളി​ൽ നി​ന്നു സാ​ധ​നം വാ​ങ്ങു​ന്ന​വ​രെ ജി​സ്ടി​യു​ടെ പേ​രി​ൽ കൊ​ള്ള​യ​ടി​ക്കു​ന്ന​ സംഭവം പതിവാകുന്നു. കോട്ടയം പാലാ സ്വദേശിനിയായ വീട്ടമ്മയിൽ നിന്നും നഗരത്തിലെ ഒരു ലേഡി സ്റ്റോർ ജിഎസ്ടി ഈടാക്കിയത് കൗതുകകരമാണ്. ലേ​ഡീ​സ് സ്റ്റോ​റി​ൽ ചെ​ന്ന് ഹെ​യ​ർ ബാ​ൻ​ഡും ടൂ​ത്ത് പേ​സ്റ്റും അ​ട​ക്കം നാ​ല് ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങി​യ വീ​ട്ട​മ്മ​യ്ക്ക് കി​ട്ടി​യ ബി​ല്ലി​ൽ ജി​എ​സ്ടി ചേ​ർ​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് 175 രൂ​പ. സാ​ധ​ന​ങ്ങ​ളു​ടെ നി​കു​തി​യ​ട​ക്ക​മു​ള്ള 143 രൂ​പ​യും ജി​എ​സ്ടി എ​ന്ന് പേ​ന​കൊ​ണ്ട​ഴു​തി​യ 32 രൂ​പ​യും ചേ​ർ​ത്ത് ബി​ല്ലി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് 175 രൂ​പ​യാ​ണ്.

പ​റ്റി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന് മ​ന​സി​ലാ​കാ​തെ ക​ട​യു​ട​മ പ​റ​ഞ്ഞ മു​ഴു​വ​ൻ തു​ക​യും ന​ൽ​കി വീ​ട്ടി​മ്മ മ​ട​ങ്ങി. നി​കു​തി​യും സി​ജി​എ​സ്ടി​യും എ​സ്ജി​എ​സ്ടി​യും രേ​ഖ​പ്പെ​ടു​ത്തി​യ ബി​ല്ലി​ൽ കൃ​ത്രി​മം ന​ട​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ചി​ന്തി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ര​നാ​ണ് കൂ​ടു​ത​ലും പ​റ്റി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. പ്രി​ന്‍റ് ചെ​യ്ത ബി​ല്ലി​ൽ കൈ​കൊ​ണ്ട് തു​ക എ​ഴു​താ​ൻ പാ​ടി​ല്ലെ​ന്ന നി​യ​മ​മു​ള്ള കാ​ര്യം പോലും പ​ല​ർ​ക്കും അ​റി​യി​ല്ല.

മാ​ത്ര​മ​ല്ല, നി​കു​തി ഈ​ടാ​ക്കി​യ സാ​ധ​ന​ത്തി​നാ​ണ് വീ​ണ്ടും ജി​എ​സ്ടി എ​ന്നു​പ​റ​ഞ്ഞ് അ​മി​ത​തു​ക വാ​ങ്ങി ഉ​പ​ഭോ​ക്താ​വി​നെ പ​റ്റി​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്താ​വ് പ​രാ​തി​പ്പെ​ട്ടാ​ൽ ചെ​റി​യ ക​ട​ക​ൾ ബി​ൽ ന​ന്പ​രും തു​ക​യും മാ​ത്രം വി​ൽ​പ​ന നി​കു​തി വ​കു​പ്പി​ന്‍റെ വെ​ബ്സൈ​റ്റി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യും. അ​തി​നാ​ൽ ഉ​പ​യോ​ക്താ​വി​ന്‍റെ കൈ​യി​ൽ നി​ന്നു അ​മി​ത​മാ​യി തു​ക ഈ​ടാ​ക്കു​ന്ന വി​വ​രം വി​ൽ​പ​ന നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും അ​റി​യാ​ൽ കഴിയുന്നില്ല. ക​ട​ക​ളി​ൽ നി​ന്നു ല​ഭി​ക്കു​ന്ന ബി​ല്ലി​ൽ സം​ശ​യ​മുണ്ടായാൽ വി​ൽ​പ​ന നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​രെ സമീപിക്കാൻ ആരും മടിക്കരുത്.
RELATED NEWS