നടിയെ ആക്രമിച്ച കേസ്: പി.ടി. തോമസിന്‍റെ മൊഴി ഇന്നെടുക്കില്ല
Monday, July 17, 2017 2:38 PM IST
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു പി.ടി. തോമസ് എംഎൽഎയുടെ മൊഴിയെടുക്കുന്നതു മാറ്റി വച്ചു. എംഎൽഎ ഹോസ്റ്റലിൽവച്ച് മൊഴിയെടുക്കുന്നതിനു സ്പീക്കറുടെ ഓഫീസിന്‍റെ അനുമതി ലഭിക്കത്തതിനാലാണ് മൊഴിയെടുക്കുന്നത് മാറ്റിവച്ചത്. വെള്ളിയാഴ്ച പി.ടി. തോമസിന്‍റെ മൊഴിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, എംഎൽഎമാരായ മുകേഷിന്‍റേയും അൻവർ സാദത്തിന്‍റേയും മൊഴി ഇന്നെടുത്തിരുന്നു. എംഎൽഎ ഹോസ്റ്റലിൽ എത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയെടുത്തത്.
RELATED NEWS