ഷംനയുടെ മരണം ചികിത്സാപ്പിഴവ് മൂലമെന്ന് ക്രൈംബ്രാഞ്ച്
Monday, July 17, 2017 11:47 AM IST
കളമശേരി: എറണാകുളം സർക്കാർ മെഡിക്കൽ കോളജ് വിദ്യാർഥിനി ഷംന തസ്നീമിന്‍റെ മരണം ചികിത്സാപ്പിഴവ് മൂലമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറിയിച്ചു. സംഭവത്തിൽ ഡോ.ജിൽസ് ജോർജ്, ഡോ.കൃഷ്ണമോഹൻ എന്നിവരുൾപ്പെടെയുള്ളവരുടെ ഭാഗത്തുനിന്ന് ഗുരുതരമായ ചികിത്സാപ്പിഴവ് ഉണ്ടായതായായി കണ്ടെത്തി.

2016 ജൂലൈ 18നാണ് കണ്ണൂർ ശിവപുരം സ്വദേശി അബൂട്ടിയുടെ മകൾ ഷംന തസ്നീം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചത്. പനി ബാധിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്. കുത്തിവയ്പ്പിനെ തുടർന്ന് അവശനിലയിലായ ഷംന അധികം വൈകാതെ മരിക്കുകയായിരുന്നു.