പാക് വെടിവയ്പ്: ബിഎസ്എഫ് ജവാനു വീരമൃത്യു
Monday, July 17, 2017 11:36 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലുണ്ടായ പാക് വെടിവയ്പിൽ ബിഎസ്എഫ് ജവാനു വീരമൃത്യു. കാഷ്മീരിലെ രാജോരിയിലുണ്ടായ ആക്രമണത്തിലാണു സൈനികൻ കൊല്ലപ്പെട്ടത്. മുദാസർ അഹമ്മദ് (37) ആണ് കൊല്ലപ്പെട്ടത്. കാഷ്മീരിലെ പൂഞ്ചിലുണ്ടായ മറ്റൊരു വെടിവയ്പിൽ ഒൻപതുവയസുള്ള ഒരു പെണ്‍കുട്ടിയും കൊല്ലപ്പെട്ടു. രണ്ടു പേർക്കു ഗുരുതരമായി പരിക്കേറ്റു.

അതിർത്തി ലംഘിച്ചു തിങ്കളാഴ്ച രാവിലെയാണ് പാക്കിസ്ഥാൻ ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ ആക്രമണം നടത്തിയത്. യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചിരുന്നു. പൂഞ്ചിലെ ബാലകോട്, രാജോരിയിലെ മഞ്ജകോട് എന്നീ സ്ഥലങ്ങളെ കേന്ദ്രികരിച്ചായിരുന്നു പാക് ആക്രമണം.
RELATED NEWS