വിദ്യാർഥികളെ ആശുപത്രികളിൽ നിയോഗിക്കുന്ന തീരുമാനം അപകടകരമെന്ന് നഴ്സുമാർ
Monday, July 17, 2017 11:06 AM IST
ക​ണ്ണൂ​ർ: ചി​കി​ത്സ​യെ​ക്കു​റി​ച്ചും പ​രി​ശോ​ധ​ന​യെ​ക്കു​റി​ച്ചും പ്രാ​യോ​ഗി​ക ജ്ഞാ​ന​മി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​യി​ൽ രോ​ഗി​ക​ളെ ഏ​ൽ​പ്പി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​യി​രി​ക്കു​മെ​ന്ന് ഇന്ത്യൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ്രതികരിച്ചു. പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ജോ​ലി​ക്കി​റ​ക്കി സ​മ​രം ത​ക​ർ​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​മെ​ങ്കി​ൽ കൈ​യും​കെ​ട്ടി നോ​ക്കി​നി​ൽ​ക്കി​ല്ലെ​ന്നും സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ച​ർ​ച്ച​ക​ൾ​ക്ക് കാ​ത്തു​നി​ൽ​ക്കാ​തെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്താ​ൻ ന​ഴ്സു​മാ​ർ രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

നഴ്സുമാരുടെ സമരം നടക്കുന്ന കണ്ണൂർ ജില്ലകളിലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് 10 വീ​തം ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളെ അ​യ​ക്കാനാണ് കളക്ടർ ഉത്തരവിട്ടത്. ഇതിനെതിരേ വിദ്യാർഥികൾ സമരം തുടങ്ങിയിട്ടുണ്ട്. കളക്ടറുടെ ഉത്തരവ് പാലിക്കില്ലെന്ന് പ്രഖ്യാപിച്ച് വിദ്യാർഥികൾ പഠനം മുടക്കി സമരത്തിലാണ്.
RELATED NEWS