ദിലീപിന് ജാമ്യം നിഷേധിച്ചത് സമാനമനസ്കർക്കുള്ള സന്ദേശമെന്ന് കോടതി
Monday, July 17, 2017 11:04 AM IST
അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന് ജാമ്യം നിഷേധിച്ചത് സമാനമനസ്കർക്കുള്ള സന്ദേശമെന്ന് അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതി. ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമർശം. ദിലീപിനെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്നും ലഘുകരിച്ച് കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി.

പ്രതി ജാമ്യത്തിലിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഉത്തരവിൽ വിശദമാക്കുന്നു. ശനിയാഴ്ചയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. കേസിൽ ദിലീപിന്‍റെ ഗൂഢാലോചന സംബന്ധിച്ച് ശക്തമായ തെളിവുകളുണ്ടെന്നും ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നുമുള്ള സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം പരിഗണിച്ചാണ് കോടതി ദിലീപിന്‍റെ ജാമ്യം നിഷേധിച്ചത്.
RELATED NEWS