ജി.വി. രാജാ സ്കൂളിലെ വിദ്യാർഥികളെ കാണാനില്ലെന്നു പരാതി
Monday, July 17, 2017 10:53 AM IST
തിരുവനന്തപുരം: ജി.വി. രാജാ സ്പോർട്സ് സ്കൂളിലെ നാലു വിദ്യാർഥികളെ കാണാനില്ലെന്നു പരാതി. കണ്ണൂർ, പാലക്കാട് സ്വദേശികളെയാണ് കാണാതായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകി. നാഗർകോവിലിൽവച്ച് വിദ്യാർഥികൾ രക്ഷിതാക്കളുമായി ബന്ധപ്പെട്ടിരുന്നുവെന്നും സ്കൂൾ അധികൃതർ പോലീസിൽ അറിയിച്ചു.