നടി ആക്രമിക്കപ്പെട്ട സംഭവം: അൻവർ സാദത്ത് എംഎൽഎയുടെ മൊഴിയെടുത്തു
Monday, July 17, 2017 10:29 AM IST
തിരുവനന്തപുരം: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു ആലുവ എംഎൽഎ അൻവർ സാദത്തിന്‍റെ മൊഴിയെടുത്തു. എംഎൽഎ ഹോസ്റ്റലിൽ എത്തിയാണ് അന്വേഷണസംഘം അൻവർ സാദത്തിന്‍റെ മൊഴിയെടുത്തത്.

കേസുമായി ബന്ധപ്പെട്ടു തൃക്കാക്കര എംഎൽഎ പി.ടി. തോമസിന്‍റെയും നടനും എംഎൽഎയുമായ മുകേഷിന്‍റെയും മൊഴികൾ അന്വേഷണസംഘം ഇന്നെടുക്കുമെന്നാണു സൂചന.
RELATED NEWS