എഴുപത്തിയഞ്ച് വയസുകാരിയെ റെയിൽവേ ജീവനക്കാരൻ ബലാത്സംഗം ചെയ്തു
Monday, July 17, 2017 10:02 AM IST
മൊറാദാബാദ്: എഴുപത്തിയഞ്ച് വയസുകാരിയായ വൃദ്ധയെ റെയിൽവേ ജീവനക്കാരൻ ക്രൂരമായി ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ഹർത്താലാ റെയിൽവേ സ്റ്റേഷനിൽ നിന്നും വൃദ്ധയെ തട്ടിക്കൊണ്ടുപോയ ശേഷം ആൾപ്പാർപ്പില്ലാത്ത സ്ഥലത്ത് വച്ചാണ് യുവാവ് പീഡനത്തിനിരയാക്കിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

ബലാത്സംഗത്തിന് ഇരയായ വൃദ്ധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമാണ്. പോലീസ് മൊഴിയെടുക്കാൻ ശ്രമിച്ചെങ്കിലും വൃദ്ധയ്ക്ക് സംസാരിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്.
RELATED NEWS