സഹപാഠികളുടെ മർദനമേറ്റ് അഞ്ചാം ക്ലാസുകാരൻ മരിച്ചു
Monday, July 17, 2017 9:04 AM IST
ന്യൂഡൽഹി: ഡൽഹിയിൽ അഞ്ചാം ക്ലാസുകാരൻ സഹപാഠികളുടെ മർദനമേറ്റ് മരിച്ചു. വടക്കൻ ഡൽഹിയിലെ രോഹിണിയിലാണ് സംഭവം. വിശാൽ (11) എന്ന വിദ്യാർഥിയാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് വിശാലും നാലു സഹപാഠികളും തമ്മിൽ ക്ലാസിൽ വഴക്കുകൂടുകയും അടികൂടുകയും ചെയ്തത്.

ശനിയാഴ്ച കടുത്ത വയറുവേദനയേ തുടർന്ന് വിശാലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പുറമേ മുറിവുകളില്ലെങ്കിലും ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതാകാം മരണകാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.