സ്വാശ്രയ മെഡിക്കൽ ഫീസ്: നിലവിലെ ഫീസ് ഘടന തുടരാമെന്നു ഹൈക്കോടതി
Monday, July 17, 2017 8:55 AM IST
കൊച്ചി: സ്വാശ്രയ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ടു നിലവിലെ ഫീസ് ഘടന തുടരാമെന്നു ഹൈക്കോടതി. സ്വാശ്രയ ഒാർഡിനൻസ് ചോദ്യം ചെയ്തുള്ള മാനേജുമെന്‍റുകളുടെ ഹർജി തള്ളികൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. പുതുക്കിയ ഫീസ് ഘടനയിൽ പ്രവേശനം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഓർഡിനൻ പുറത്തിറക്കാൻ വൈകിയതിലും ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി.

സ്വാശ്രയ മെഡിക്കൽ ഫീസുകൾ കഴിഞ്ഞ ദിവസം സർക്കാർ പുതുക്കിയിരുന്നു. സർക്കാർ പുതുക്കിയ ഓർഡിനൻസ് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. എംബിബിഎസ് സീറ്റുകളിൽ 50,000 രൂപ കുറച്ചാണ് സർക്കാർ ഫീസ് പുതുക്കിയത്. ഇതോടെ ജനറൽ സീറ്റിൽ ഫീസ് അഞ്ച് ലക്ഷം രൂപയായി. എൻആർഐ സീറ്റുകളിലെ ഫീസ് 20 ലക്ഷം രൂപയായി തുടരാനും സർക്കാർ നിശ്ചയിച്ചിരുന്നു.
RELATED NEWS