ബൈക്ക് കിണറ്റിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു
Monday, July 17, 2017 8:52 AM IST
ചാരുംമൂട്: ബൈക്ക് നിയന്ത്രണം വിട്ട് റോഡിന് സമീപമുള്ള വീട്ടുമുറ്റത്തെ ആൾ മറയില്ലാത്ത കിണറ്റിലേക്ക് മറിഞ്ഞ് സ്വകാര്യ ബസിലെ ഡ്രൈവർ മരിച്ചു. ഭരണിക്കാവ് ശൂരനാട് പടിഞ്ഞാറേ മുറി വിളയിൽ കിഴക്കേതിൽ മുരളീധരന്‍റെ മകൻ മനു (26) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ ആറോടെ കൊല്ലം-തേനി ദേശീയപാതയിൽ ചാരുംമൂട് താമരക്കുളം മലരിമേൽ ജംഗ്ഷന് സമീപം വച്ചായിരുന്നു അപകടം. കായംകുളം ഓയൂർ റൂട്ടിൽ സർവീസ് നടത്തുന്ന നിർമാല്യം ബസിലെ ഡ്രൈവറായിരുന്നു.
RELATED NEWS