നാല് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി
Monday, July 17, 2017 8:27 AM IST
ചെന്നൈ: ശ്രീലങ്കൻ നാവികസേന നാല് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടികൂടി. സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ചാണ് ഇവരെ പിടികൂടിയത്. വടക്കുകിഴക്കൻ കോവിലനിൽനിന്നും ഞായറാഴ്ച രാത്രിയാണ് ഇവരെ പിടികൂടിയത്.

പുതുകോട്ട ജില്ലയില്‍ നിന്നുള്ള എട്ട് മത്സ്യത്തൊഴിലാളികളെ ജൂലൈ ആറിന് ശ്രീലങ്കന്‍ നാവികസേന പിടികൂടിയിരുന്നു. അറസ്റ്റിന് പുറമേ അവരുടെ ബോട്ടുകളും സേന പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ജൂണ്‍ 13ന് ഏഴ് മത്സ്യത്തൊഴിലാളികളെയും ശ്രീലങ്കൻ നാവികസേന പിടികൂടിയിരുന്നു.
RELATED NEWS