അരിസോണയിൽ വെള്ളപ്പൊക്കം: ഒൻപത് മരണം
Monday, July 17, 2017 6:31 AM IST
വാഷിംഗ്ടൺ: അരിസോണയിലുണ്ടായ വെള്ളപ്പൊക്കത്തിൽപ്പെട്ട് രണ്ടു കുട്ടികൾ ഉൾപ്പെടെ ഒൻപതു പേർ മരിച്ചു. അരിസോണയിലെ നാഷണൽ ഫോറസ്റ്റ് മേഖലയിലാണ് സംഭവം. ഒഴുക്കിൽപ്പെട്ട ഒരു കുട്ടിയെ കാണാതായിട്ടുണ്ട്. വനമേഖലയിലെ നദിയിൽ നീന്താനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. 100ലേറെപ്പേർ സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നുവെന്നാണ് വിവരം. ഇവർക്ക് യാതൊരുവിധ സുരക്ഷാ മുന്നറിയിപ്പുകളും അധികൃതർ നൽകിയിരുന്നില്ല.എന്നാൽ, ഇടിയോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നതാണെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടിക്കായുള്ള തെരച്ചിൽ തുടരുകയാണ്. സ്ഥലത്ത് മറ്റ് രക്ഷാ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും കൂടുതൽ പേർ അപകടത്തിൽപ്പെട്ടിട്ടുണ്ടാകാമെന്നും അഗ്നിശമനസേനാ വിഭാഗം അറിയിച്ചു.


RELATED NEWS