"ലിവിംഗ് ഡെഡ്' സംവിധായകൻ ജോർജ് എ റൊമേറോ അന്തരിച്ചു
Monday, July 17, 2017 6:29 AM IST
ന്യൂ​യോ​ര്‍​ക്ക്: പ്ര​ശ​സ്ത ഹോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ ജോ​ർ​ജ് എ ​റൊ​മേ​റോ(77) അ​ന്ത​രി​ച്ചു. ശ്വാ​സ​കോ​ശ അ​ര്‍​ബു​ദം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലിരിക്കെയാണ് അന്ത്യം.

1968ൽ ​പു​റ​ത്തി​റ​ങ്ങി​യ ഹോ​ളി​വു​ഡ് സോം​ബി ചി​ത്രം നൈ​റ്റ് ഓ​ഫ് ദ ​ലി​വിം​ഗ് ഡെ​ഡി​ന്‍റെ സം​വി​ധാ​യ​ക​നും സ​ഹ എ​ഴു​ത്തു​കാ​ര​നു​മാ​ണ് റൊ​മേ​റോ. അ​ട​ങ്ങാ​ത്ത ര​ക്ത​ക്കൊ​തി​യു​മാ​യി ക​ഴി​യു​ന്ന പ്രേ​ത​ങ്ങ​ളു​ടെ ക​ഥ പ​റ‍​യു​ന്ന "സോം​ബി' തു​ട​ർ​ചി​ത്ര​ങ്ങ​ളു​ടെ തു​ട​ക്ക​മാ​യി​രു​ന്നു ലി​വിം​ഗ് ഡെ​ഡ്. ക​ള​ക്ഷ​നു​ക​ൾ വാ​രി​ക്കൂ​ട്ടി​യ ചി​ത്രം അ​ന്ന​ത്തെ ബോ​ക്സ്ഓ​ഫീ​സ് ഹി​റ്റാ​യി​രു​ന്നു.

ദെ​യ​ർ​ഴ്സ് ഓ​ൾ​വേ​യ്സ് വാ​നി​ല(1971), മാ​ർ​ട്ടി​ൻ(1978), ഡോ​ൺ ഓ​ഫ് ദ ​ഡെ​ഡ്(1978), ക്രീ​പ് ഷോ (1982) ​തു​ട​ങ്ങി​യ​വ​യാ​ണ് റൊ​മേ​റോ​യു​ടെ മ​റ്റു ചി​ത്ര​ങ്ങ​ൾ.