ബാ​ണാ​സു​ര ഡാ​മി​ൽ മീ​ൻപി​ടി​ക്കാ​ൻ പോ​യ നാ​ല് പേ​രെ കാ​ണാ​താ​യി
Monday, July 17, 2017 5:17 AM IST
ത​രി​യോ​ട്: ബാ​ണാ​സു​ര ഡാ​മി​ൽ മീ​ൻപി​ടി​ക്കാ​ൻ പോ​യ ഏ​ഴം​ഗ സം​ഘ​ത്തി​ലെ നാ​ല് യു​വാ​ക്ക​ളെ കാ​ണാ​താ​യി. ഞായറാഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ മീ​ൻപി​ടി​ക്കാ​ൻ പോ​യ ഏ​ഴം​ഗ സം​ഘ​ത്തി​ലെ നാ​ല് പേ​രെ​യാ​ണ് ഡാ​മി​ൽ കാ​ണാ​താ​യ​ത്. ത​രി​യോ​ട് പ​തി​മൂ​ന്നാം മൈ​ൽ സി​ങ്കോ​ണാ​കു​ന്ന് വി​ൻ​സ​ണ്‍ പു​ത്ത​ൻ​പു​ര, ചെ​ന്പു​ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ നെ​ല്ലി​പ്പൊ​യി​ൽ സ​ച്ചി​ൻ, മൊ​ളേ​ക്കു​ന്നേ​ൽ ബി​നു, മ​ണി​ത്തൊ​ട്ടി മെ​ൽ​വി​ൻ എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്.

മീ​ൻപി​ടി​ക്കാ​നാ​യി കൊ​ട്ട​ത്തോ​ണി​യി​ലാ​യാ​ണ് സു​ഹൃ​ത്തു​ക്ക​ളാ​യ ഏ​ഴം​ഗ സം​ഘം ബാ​ണാ​സു​ര ഡാ​മി​ൽ പോ​യ​ത്. ത​രി​യോ​ട് നി​ന്നും ക​രി​പ്പാ​ല കു​ന്നി​ൽ എ​ത്തു​ന്ന​തി​ന് മു​ൻ​പാ​ണ് തോ​ണി മ​റി​ഞ്ഞ​ത്. തോ​ണി​യി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​ർ നീന്തി ര​ക്ഷ​പെ​ട്ടു. തു​ഷാ​ര​ഗി​രി ചി​റ്റി​ല​പ്പ​ള്ളി ജോ​ബി, കോ​ട​ഞ്ചേ​രി കൂ​രാ​ന്തോ​ട് ജോ​ബി​ൻ, ചെ​ന്പു​ക​ട​വ് പു​ല​ക്കു​ടി​യി​ൽ മി​ഥു​ൻ എ​ന്നി​വരാണ് രക്ഷപെട്ടവർ. ഇ​വ​ർ ക​ര​യി​ൽ എ​ത്തി അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ട്ടു​കാ​രും ഫ​യ​ർ ഫോ​ഴ്സും വ​ന​പാ​ല​ക​രും തെ​ര​ച്ചി​ൽ തുടരുകയാണ്.

വ​ള​രെ ആ​ഴ​മേ​റി​യ സ്ഥ​ല​ത്താ​ണ് യു​വാ​ക്ക​ളെ കാ​ണാ​താ​യ​ത്. ര​ണ്ട് കൊ​ട്ട​ത്തോ​ണി​ക​ൾ കൂ​ട്ടി​ക്കെ​ട്ടി മീ​ൻപി​ടി​ക്കാ​ൻ ഇ​റങ്ങി​യ​താ​യി​രു​ന്നു ഏ​ഴം​ഗ സം​ഘം. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ തോ​ണി മ​റി​യു​ക​യാ​യി​രു​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഉൾപ്പടെ നിരവധി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
RELATED NEWS