ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്താൻ അത്ഭുതങ്ങൾ പ്രതീക്ഷിച്ച് ഇംഗ്ലണ്ട്
Sunday, July 16, 2017 8:17 PM IST
നോ​ട്ടിം​ഗ്ഹാം: നോ​ട്ടിം​ഗ്ഹാം ടെ​സ്റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ ഇം​ഗ്ല​ണ്ടി​ന് കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം. ര​ണ്ടു ദി​വ​സം ശേ​ഷി​ക്കെ ഇം​ഗ്ല​ണ്ടി​ന് ജ​യി​ക്കാ​ൻ 474 റ​ണ്‍​സ് വേ​ണം.

75/1 എ​ന്ന നി​ല​യി​ൽ മൂ​ന്നാം ദി​നം ബാ​റ്റിം​ഗ് പു​നഃ​രാ​രം​ഭി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക 343/9 എ​ന്ന നി​ല​യി​ൽ ബാ​റ്റിം​ഗ് അ​വ​സാ​നി​പ്പി​ച്ച് ഇം​ഗ്ല​ണ്ടി​നു മു​ന്നി​ൽ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു. ആ​ദ്യ ഇ​ന്നിം​ഗ്സി​നെ 120 റ​ണ്‍​സ് ലീ​ഡ് കൂ​ടി പ​രി​ഗ​ണി​ച്ച് 374 റ​ണ്‍​സ് വി​ജ​ല​യ​ക്ഷ്യം. ഡീ​ൻ എ​ൽ​ഗ​ർ(80), ഹാ​ഷിം അം​ല(87), ഫ​ഫ് ഡു​പ്ല​സി​സ്(63), വെ​റോ​ണ്‍ ഫി​ലാ​ൻ​ഡ​ർ(42) എ​ന്നി​വ​ർ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. നാ​ലു വി​ക്ക​റ്റ് നേ​ടി​യ മോ​യി​ൻ അ​ലി​യാ​ണ് ഇം​ഗ്ലീ​ഷ് ബൗ​ള​ർ​മാ​രി​ൽ മി​ക​ച്ചു​നി​ന്ന​ത്.

ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റു ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക 335ന് ​എ​ല്ലാ​വ​രും പു​റ​ത്താ​യി. മ​റു​പ​ടി പ​റ​ഞ്ഞ ഇം​ഗ്ല​ണ്ടി​ന് 205 റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 120 റ​ണ്‍​സ് ലീ​ഡ്.