രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ബിജെപി മന്ത്രിക്ക് അയോഗ്യത
Sunday, July 16, 2017 7:46 PM IST
ഭോ​പ്പാ​ൽ: രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു ചെ​യ്യു​ന്ന​തി​ന് മ​ധ്യ​പ്ര​ദേ​ശ് മ​ന്ത്രി ന​രോ​ത്തം മി​ശ്ര​യ്ക്കു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ വി​ല​ക്ക്. ഇ​ല​ക്ട​റ​ൽ റോ​ളി​ൽ പേ​രു​ണ്ടെ​ങ്കി​ലും മി​ശ്ര​യ്ക്കു വോ​ട്ടു ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ വ്യ​ക്ത​മാ​ക്കി.

പ​ണം ന​ൽ​കി വാ​ർ​ത്ത(​പെ​യ്ഡ് ന്യൂ​സ്) പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മാ​സം 24ന് ​മി​ശ്ര​യെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ അ​യോ​ഗ്യ​നാ​ക്കി​യി​രു​ന്നു. 2008 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ഇ​ത്. ഇ​തോ​ടെ​യാ​ണ് മി​ശ്ര അ​യോ​ഗ്യ​നായ​ത്.

മ​ധ്യ​പ്ര​ദേ​ശി​ൽ 230 എം​എ​ൽ​എ​മാ​രാ​ണ് ഉ​ള്ള​തെ​ങ്കി​ലും 228 പേ​ർ​ക്കു മാ​ത്ര​മാ​ണ് വോ​ട്ടു ചെ​യ്യാ​ൻ ക​ഴി​യു​ന്ന​ത്. മി​ശ്ര​യ്ക്കു പു​റ​മേ ചി​ത്ര​കൂ​ട് എം​എ​ൽ​എ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഈ ​സീ​റ്റ് ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.
RELATED NEWS