പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​നം തി​ങ്ക​ളാ​ഴ്ച മു​ത​ൽ
Sunday, July 16, 2017 7:15 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​നം തി​ങ്ക​ളാ​ഴ്ച മു​ത​ൽ. അ​തി​ർ​ത്തി സം​ഘ​ർ​ഷ​വും ഗോ​ര​ക്ഷാ ആ​ക്ര​മ​ണ​ങ്ങ​ളും രൂ​ക്ഷ​മാ​യി നി​ൽ​ക്കേ ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​നം വ​ള​രെ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ നോ​ക്കി​കാ​ണു​ന്ന​ത്. ഈ ​പ്ര​ശ്ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി സ​ർ​ക്കാ​രി​നെ​തി​രേ ആ​ഞ്ഞ​ടി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നീ​ക്കം.

ഓ​ഗ​സ്റ്റ് 11 വ​രെ 19 ദി​വ​സ​ത്തെ സി​റ്റിം​ഗ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന ഇ​ത്ത​വ​ണ​ത്തെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​നി​ടെ രാ​ഷ്ട്ര​പ​തി, ഉ​പ​രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് തി​ങ്ക​ളാ​ഴ്ച​യും ഉ​പ​രാ​ഷ്ട്ര​പ​തി പ​ദ​വി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഗ​സ്റ്റ് അ​ഞ്ചി​നു​മാ​ണ് ന​ട​ത്തു​ക.