ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ പ്ര​തീ​ഷ് ചാ​ക്കോ​യു​ടെ ജൂ​നി​യ​ർ ക​സ്റ്റ​ഡി​യി​ൽ
Sunday, July 16, 2017 5:50 PM IST
കൊ​ച്ചി: കൊ​ച്ചി​യി​ൽ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ഒ​രാ​ൾ​കൂ​ടി ക​സ്റ്റ​ഡി​യി​ൽ. കേ​സി​ലെ പ്ര​തി​യാ​യ പ​ൾ​സ​ർ സു​നി​യു​ടെ മു​ൻ അ​ഭി​ഭാ​ഷ​ക​ൻ പ്ര​തീ​ഷ് ചാ​ക്കോ​യു​ടെ ജൂ​നി​യ​റാ​യി പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന അ​ഭി​ഭാ​ഷ​ക​ൻ രാ​ജു ജോ​സ​ഫി​നെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്യാ​നാ​യി ആ​ലു​വ പോ​ലീ​സ് ക്ല​ബി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്.

ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ അ​ഡ്വ. പ്ര​തീ​ഷ് ചാ​ക്കോ ഒ​ളി​വി​ലാ​ണ്. കു​റ്റ​കൃ​ത്യ​ത്തി​നു ശേ​ഷം മെ​മ്മ​റി കാ​ർ​ഡ് സു​നി കൈ​മാ​റി​യ​തു പ്ര​തീ​ഷ് ചാ​ക്കോ​യ്ക്കാ​ണെ​ന്നാ​ണ് പോ​ലീ​സ് ല​ഭി​ച്ചി​രി​ക്കു​ന്ന സൂ​ച​ന.
RELATED NEWS