മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ടു​ന്നു; സമരം ചെയ്യുന്ന നഴ്സുമാരുമായി വ്യാഴാഴ്ച ചർച്ച
Sunday, July 16, 2017 4:00 PM IST
തി​രു​വ​ന​ന്ത​പു​രം: വേ​ത​ന വ​ർ​ധ​ന​വ് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ചെ​യ്ത ന​ഴ്സു​മാ​​രുടെ പ്രതിനിധികളുമായി വ്യാ​ഴാ​ഴ്ച മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തും. വൈ​കി​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ചേം​ബ​റി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളെ​യും വി​ളി​ച്ചി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച​യാ​ണ് ഹൈ​ക്കോ​ട​തി മീ​ഡി​യേ​ഷ​ൻ യോ​ഗം ചേ​രു​ന്ന​ത്. ഇ​തി​നു​ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം.

പ​ണി​മു​ട​ക്ക് മാ​റ്റി​വ​ച്ചാ​ൽ ച​ർ​ച്ച​യ്ക്കു ത​യാ​റാ​ണെ​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ട് പ​രി​ഗ​ണി​ച്ച് ന​ഴ്സു​മാ​രു​ടെ സം​ഘ​ട​ന സ​മ​രം നീ​ട്ടി​വ​ച്ചി​രു​ന്നു. ന​ഴ്സു​മാ​രു​മാ​യി മ​ധ്യ​സ്ഥ​ച​ർ​ച്ച ന​ട​ത്താ​നാ​യി ഹൈ​ക്കോ​ട​തി ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ക​മ്മി​റ്റി മ​ധ്യ​സ്ഥ​ച​ർ​ച്ച തു​ട​ങ്ങു​ന്ന​തു ബു​ധ​നാ​ഴ്ച​യാ​ണ്. ഹൈ​ക്കോ​ട​തി നി​യ​മി​ച്ച സ​മി​തി​യു​ടെ ബു​ധ​നാ​ഴ്ച​ത്തെ യോ​ഗ​ത്തി​നു ശേ​ഷം യു​എ​ൻ​എ സം​സ്ഥാ​ന സ​മി​തി യോ​ഗം ചേ​രും.

അ​തേ​സ​മ​യം, ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കാ​ത്ത രീ​തി​യി​ൽ ന​ട​ത്തി​വ​രു​ന്ന സ​മ​രം തു​ട​രു​മെ​ന്നും വേ​ത​ന വ​ർ​ധ​ന ന​ട​പ്പി​ലാ​ക്കാ​തെ സ​മ​ര​ത്തി​ൽ​നി​ന്നു പി​ന്നോ​ട്ടി​ല്ലെ​ന്നും സം​ഘ​ട​നാ നേ​താ​ക്ക​ൾ അ​റി​യി​ച്ചു. അ​ടി​സ്ഥാ​ന ശ​ന്പ​ളം 20,000 രൂ​പ​യാ​ക്ക​ണ​മെ​ന്നാ​ണു ന​ഴ്സു​മാ​രു​ടെ ആ​വ​ശ്യം. സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച മി​നി​മം വേ​ജ​സ് ക​മ്മി​റ്റി 17,000 രൂ​പ​യാ​ണു നി​ശ്ച​യി​ച്ച​ത്. ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ന​ഴ്സു​മാ​രു​ടെ നി​ല​പാ​ട്.
RELATED NEWS