മു​ഖ്യ​മ​ന്ത്രി​യി​ൽ പ്ര​തീ​ക്ഷ​യു​ണ്ട്, മാ​നേ​ജ്മെ​ന്‍റു​ക​ളെ ത​ള്ളി ന​ഴ്സു​മാ​രു​ടെ സം​ഘ​ട​ന
Sunday, July 16, 2017 3:47 PM IST
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച വേ​ത​നം ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ പ്ര​സ്താ​വ​ന ത​ള്ളി സ​മ​രം ചെ​യ്യു​ന്ന ന​ഴ്സു​മാ​രു​ടെ സം​ഘ​ട​ന. സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച വേ​ത​നം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും 20,000 രൂ​പ അ​ടി​സ്ഥാ​ന വേ​ത​നം ല​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണെ​ന്നും ന​ഴ്സു​മാ​രു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ വ്യ​ക്ത​മാ​ക്കി. ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്നേ​റ്റ മു​ഖ്യ​മ​ന്ത്രി​യി​ൽ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും സം​ഘ​ട​ന അ​റി​യി​ച്ചു. 17,000 രൂ​പ​യാ​ണ് സ​ർ​ക്കാ​ർ അ​ടി​സ്ഥാ​ന വേ​ത​ന​മാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

അ​തേ​സ​മ​യം, സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച വേ​ത​നം ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റു​ക​ൾ നി​ല​പാ​ടെ​ടു​ത്തി​രു​ന്നു. നി​ല​വി​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച ശ​ന്പ​ളം കൂ​ടു​ത​ലാ​ണെ​ങ്കി​ലും ഈ ​വേ​ത​നം ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്നാ​ണ് മാ​നേ​ജ്മെ​ന്‍റു​ക​ൾ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. സ​മ​ര​ത്തി​ൽ​നി​ന്ന് ന​ഴ്സു​മാ​ർ പി​ൻ​മാ​റ​ണ​മെ​ന്നും മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ന​ഴ്സു​മാ​രു​ടെ സ​മ​രം നേ​രി​ടാ​ൻ ക​ണ്ണൂ​ർ ജി​ല്ലാ ഭ​ര​ണ​കൂ​ടം ജി​ല്ല​യി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ അ​വ​സാ​ന വ​ർ​ഷ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളെ വി​ന്യ​സി​ച്ച് പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ തീ​രു​മാ​നം. തി​ങ്ക​ളാ​ഴ്ച മു​ത​ൽ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് അ​യ​ക്ക​ണ​മെ​ന്ന് ന​ഴ്സിം​ഗ് കോ​ള​ജു​ക​ളു​ടെ പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. സ​മ​രം നേ​രി​ടാ​ൻ ജി​ല്ല​യി​ൽ സെ​ക്ഷ​ൻ 144 പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. സ​മ​രം ന​ട​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളി​ൽ പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തും. ജോ​ലി​ക്കാ​യി എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 150 രൂ​പ പ്ര​തി​ഫ​ലം ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.
RELATED NEWS