ജാമ്യത്തിന് ദിലീപ് ഹൈക്കോടതിയിലേക്ക്
Saturday, July 15, 2017 3:23 PM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ദിലീപിന്‍റെ ജാമ്യഹർജി തള്ളിയ സാഹചര്യത്തിൽ പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കുന്നു. തിങ്കളാഴ്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുവാനാണ് പ്രതിഭാഗം തീരുമാനിച്ചിരിക്കുന്നത്.

ജാമ്യഹർജി തള്ളിയതിനെ തുടർന്നു ദിലീപിനെ ആലുവ സബ് ജയിലിലേക്കു കൊണ്ടു പോയി. ജൂണ്‍ 25 വരെ ദിലീപ് റിമാൻഡിൽ തുടരും.
RELATED NEWS