നടിയെ ആക്രമിച്ച കേസ്: ദിലീപിന് ജാമ്യമില്ല
Saturday, July 15, 2017 2:36 PM IST
അങ്കമാലി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിന്‍റെ ജാമ്യഹർജി തള്ളി. അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യഹർജി തള്ളിയത്. അന്വേഷസംഘം ദിലീപിനെ വീണ്ടും പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല. ദിലീപിനെ ആലുവ സബ് ജയിലിലേക്കു കൊണ്ടു പോയി. ജൂണ്‍ 25 വരെ ദിലീപ് റിമാൻഡിൽ തുടരും.

നേരത്തേ, ദിലീപിന്‍റെ ജാമ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. ദിലീപിനുവേണ്ടി സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരണമാണ് നടക്കുന്നത്. ആക്രമിക്കപ്പെട്ട നടിക്കെതിരായ ദിലീപിന്‍റെ പരാമർശം ഇയാളുടെ മനോനില വ്യക്തമാക്കുന്നതാണ്. കസ്റ്റഡിയിൽ ഇങ്ങനെയാണെങ്കിൽ ജാമ്യത്തിലിറങ്ങിയാൽ എങ്ങനെയായിരിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
RELATED NEWS