നഴ്സുമാരുടെ സമരം മാറ്റി വയ്ക്കണമെന്നു മുഖ്യമന്ത്രി
Saturday, July 15, 2017 9:54 AM IST
തിരുവനന്തപുരം: വേതന വർധന ആവശ്യപ്പെട്ടു നഴ്സുമാർ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം തത്കാലം മാറ്റിവയ്ക്കണമെന്നു മുഖ്യമന്ത്രിയുടെ ഓഫീസ്. സമരം മാറ്റിവെച്ചാൽ സർക്കാർ നഴ്സുമാരുമായി ഉടൻ ചർച്ചയ്ക്കു തയാറാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് യുഎൻഎ പ്രതിനിധികളെ അറിയിച്ചു.

എന്നാൽ ഇക്കാര്യത്തിൽ പ്രതിനിധികൾ മറുപടി നൽകിയിട്ടില്ല. തൃശൂരിൽ നടക്കുന്ന യുഎൻഎയുടെ യോഗത്തിൽ മുഖ്യമന്ത്രിയുടെ നിർദേശം ചർച്ചയാകും. ഇതിനു ശേഷമായിരിക്കും ഇക്കാര്യത്തിൽ സംഘടനയുടെ നിലപാട് ഉണ്ടാവുക.

അതേസമയം വേതന വർധനവുമായി ബന്ധപ്പെട്ടു ചർച്ചകൾക്കു തയാറാണെന്ന് അസിസ്റ്റന്‍റ് ലേബർ ഓഫീസറും ഇന്നു അറിയിച്ചിരുന്നു.
RELATED NEWS