രാജസ്ഥാനിൽ രജപുത്ര സമുദായം നടത്തുന്ന പ്രതിഷേധത്തിൽ ഒരു മരണം
Thursday, July 13, 2017 9:12 AM IST
ജെയ്പൂർ: അധോലോക നേതാവ് അനന്ത്പാൽ സിംഗ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജസ്ഥാനിൽ കലാപം. രജപുത്ര സമുദായം നടത്തുന്ന പ്രതിഷേധത്തിൽ ഒരാൾ കൊല്ലപ്പെട്ടു. എസ്പി അടക്കം 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സംഭവത്തെ തുടർന്ന് നാഗോർ, ചൗരു, ശികാർ, ബികാനീർ ജില്ലകളിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അനന്ത്പാൽ സിംഗിന്‍റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് രജപുത്ര സമുദായം പ്രക്ഷോഭം നടത്തുന്നത്.

ജൂണ്‍ 24നാണ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ അനന്ത്പാൽ സിംഗ് കൊല്ലപ്പെട്ടത്. പോലീസിൽ കീഴടങ്ങാൻ സന്നദ്ധത അറിയിച്ച ശേഷമാണ് അനന്ത്പാൽ കൊല്ലപ്പെട്ടതെന്നാണ് അദ്ദേഹത്തിന്‍റെ കുടുംബം ആരോപിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.