ന്യൂനപക്ഷ വിരുദ്ധ പരാമർശം: സെൻകുമാറിനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം
Tuesday, July 11, 2017 11:14 PM IST
തിരുവനന്തപുരം: ന്യൂനപക്ഷ വിരുദ്ധ പരാമർശം നടത്തിയ മുൻ പോലീസ് മേധാവി ടി.പി. സെൻകുമാറിനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം. ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു ലഭിച്ച എട്ടു പരാതികൾ ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് എഡിജിപി നിധിൻ അഗർവാളിന്‍റെ നേതൃത്വിലുള്ള സംഘമാണ് അന്വേഷണം നടത്തുക.

സെൻകുമാർ ഒരു ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ മതവികാരം വൃണപ്പെടുത്തി എന്നാണ് പരാതി. വാരികയിലെ അഭിമുഖത്തിൽ മുസ്‌ലിം ജനന നിരക്ക് വർധിച്ചുവരികയാണെന്നും ഇത് ഭാവിയിൽ ഏത് രീതിയിൽ ബാധിക്കുമെന്നും അദ്ദേഹം ചോദിച്ചിരുന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.