കോഴിവില അട്ടിമറിച്ച് വ്യാപാരികൾ
Wednesday, July 12, 2017 9:09 AM IST
കോട്ടയം: സർക്കാർ നിശ്ചയിച്ച കോഴിവില അട്ടിമറിച്ച് വ്യാപാരികളുടെ കോഴി വിൽപ്പന. ഇറച്ചിക്കോഴിയുടെ വില 87 രൂപയായി നിശ്ചയിച്ച സർക്കാർ തീരുമാനമാണ് വ്യാപാരികൾ അട്ടിമറിച്ചത്. സംസ്ഥാനത്ത് ഇന്ന് പലയിടങ്ങളിലും നൂറു രൂപയ്ക്കും അതിനു മുകളിലുമാണു കോഴി വിൽപ്പന. സർക്കാർ നിശ്ചയിച്ച വിലയ്ക്കു വിറ്റാൽ വലിയ നഷ്ടമെന്നും വ്യാപാരികൾ.

87 രൂപയ്ക്കു കോഴി വിൽക്കാൻ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടി വ്യാപാരികൾ നടത്തിയ അനിശ്ചിതകാല സമരം ചൊവ്വാഴ്ച വ്യാപാരികൾ പിൻവലിച്ചിരുന്നു. ധന​​​മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക്കു​​​മാ​​​യി വ്യാ​​​പാ​​​രി​​​ക​​​ൾ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യ്ക്കൊ​​​ടു​​​വി​​​ലാ​​​ണ് സ​​​മ​​​രം പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്ക് കി​​ലോ​​യ്ക്ക് 87 രൂ​​​പ നി​​​ര​​​ക്കി​​​ൽ ജീ​​വ​​നു​​ള്ള കോ​​​ഴി​​​ക​​​ളെ ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​റ​​​പ്പി​​​നെത്തുട​​​ർ​​​ന്നാ​​​ണ് സ​​​മ​​​രം പി​​​ൻ​​​വ​​​ലി​​​ച്ച​​​തെ​​​ന്ന് മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക്ക് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ന് വ്യാപാരം ആരംഭിച്ചതോടെ സർക്കാർ വില അട്ടിമറിച്ചാണ് വ്യാപാരികൾ കച്ചവടം നടത്തുന്നത്.
RELATED NEWS