ജിഎസ്ടി: കോൺഗ്രസ് പാർലമെന്‍റിന് പുറത്ത് പ്രതിഷേധിക്കും
Tuesday, July 11, 2017 11:04 PM IST
ന്യൂഡൽഹി: ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കിയതിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധത്തിനൊരുങ്ങുന്നു. ഇതിന്‍റെ ഭാഗമായി ഈ മാസം 18ന് പാർലമെന്‍റിന് പുറത്ത് കോൺഗ്രസ് പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്ന കോൺഗ്രസ് വക്താവ് അജയ് മാക്കൻ പറഞ്ഞു.

ജിഎസ്ടിക്കെതിരെ ഇതിനോടകം രാജ്യത്ത് ഉയർന്ന പ്രതിഷേധങ്ങൾ കാണാതിരിക്കാനാവില്ലെന്നും പാർലമെന്‍റിന് പുറത്തെ പ്രതിഷേധം ആദ്യ ഘട്ടം മാത്രമാണെന്നും മാക്കൻ വ്യക്തമാക്കി.
RELATED NEWS